Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jail

ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം, ജ​യി​ലി​ൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​പാ​ളി​ക​ളു​ടെ കേ​സി​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സ​ത്തി​നു ശേ​ഷ​വും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജ​യി​ലി​ൽ തു​ട​രും.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ജയിലിൽ; ജാമ്യാപേക്ഷ ഇന്ന് പ​രി​ഗ​ണി​ക്കും

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ വീ​ണ്ടും മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്കു​ശേ​ഷം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് രാ​ഹു​ലി​നെ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്.

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു​വേ​ണ്ടി തി​രു​വ​ല്ല ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ജാ​മ്യ ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ പ​ക്ക​ൽ നി​ന്ന് എ​സ്ഐ​ടി പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ പാ​സ് വേ​ഡ് ല​ഭി​ക്കാ​ത്ത സാ​ഹ​ര്യ​ത്തി​ൽ ഇ​തി​ലെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

Kerala

അ​ഴി​മ​തി​ക്കു കൂ​ട്ട് ജ​യി​ൽ മേ​ധാ​വി​; ആ​​​​രോ​​​​പണവുമായി മു​ൻ ജ​യി​ൽ ഡി​ഐ​ജി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക്കു കൂ​​​​ട്ടു​​​​ നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി ബ​​​​ൽ​​​​റാം കു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ​​​​യെ​​​​ന്ന് മു​​​​ൻ ജ​​​​യി​​​​ൽ ഡി​​​​ഐ​​​​ജി പി. ​​​​അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ ജ​​​​യി​​​​ൽ ആ​​​​സ്ഥാ​​​​ന​​​​ത്തെ ഡി​​​​ഐ​​​​ജി വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​​​നെ വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

ടി.​​​​പി കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​രോ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട്ടു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. ജ​​​​യി​​​​ൽ സൂ​​​​പ്ര​​​​ണ്ടി​​​​ന്‍റെ​​​​യും പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി ടി.​​​​പി കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ കൊ​​​​ടി​​​​ സു​​​​നി​​​​ക്ക് പ​​​​രോ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്.

കൊ​​​​ടി സു​​​​നി​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ ജ​​​​യി​​​​ലി​​​​ൽ മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും മ​​​​ദ്യം, ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും ഒ​​​​ത്താ​​​​ശ ചെ​​​​യ്തെ​​​​ന്നും അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ജ​​​​യി​​​​ൽ ഡി​​​​ഐ​​​​ജി വി​​​​നോ​​​​ദ് കു​​​​മാ​​​​ർ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങു​​​​ന്ന പ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ങ്ക് ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി കൈ​​​​പ്പ​​​​റ്റു​​​​ന്നു​​​​വെ​​​​ന്നും അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ വി​​​​നോ​​​​ദ്കു​​​​മാ​​​​ർ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി ജ​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ താ​​​​ൻ ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​യും സ​​​​ർ​​​​ക്കാ​​​​രും വി​​​​നോ​​​​ദി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തി​​​​നി​​​​ടെ ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലും സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​തെ എ​​​​ല്ലാം വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​​​നെ ഏ​​​​ൽ​​​​പ്പി​​​​ച്ച് അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ പ​​​​ങ്ക് പ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​നോ​​​​ദി​​​​ന്‍റെ വ​​​​ഴി​​​​വി​​​​ട്ട ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് താ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ത​​​​ന്നെ സ​​​​ർ​​​​വീ​​​​സി​​​​ൽനി​​​​ന്നു വി​​​​ര​​​​മി​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും വി​​​​ര​​​​മി​​​​ക്ക​​​​ൽ ആ​​​​നു​​​​കൂല്യം ന​​​​ൽ​​​​കാ​​​​തെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ടി.​​​​പി കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ത​​​​ട​​​​വു​​​​കാ​​​​രി​​​​ൽനി​​​​ന്നും കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യാ​​​​ണ് വി​​​​നോ​​​​ദ് കു​​​​മാ​​​​ർ വാ​​​​ങ്ങി​​​​യെ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ല​​​​ഹ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് പ​​​​ണം വാ​​​​ങ്ങി ന​​​​ൽ​​​​കാ​​​​ൻ വി​​​​നോ​​​​ദ് കു​​​​മാ​​​​ർ ജ​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രാ​​​​ക്കി നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും.

2023ൽ ​​​​കൊ​​​​ടി സു​​​​നി വി​​​​യ്യൂ​​​​ർ അ​​​​തീ​​​​വ സു​​​​ര​​​​ക്ഷ ജ​​​​യി​​​​ലി​​​​ൽ അ​​​​ക്ര​​​​മം കാ​​​​ട്ടി. അ​​​​യാ​​​​ൾ​​​​ക്ക് പ​​​​രോ​​​​ൾ ന​​​​ൽ​​​​ക​​​​രു​​​​തെ​​​​ന്ന് ജ​​​​യി​​​​ൽ സൂ​​​​പ്ര​​​​ണ്ടും പോ​​​​ലീ​​​​സും റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട്ട് കൊ​​​​ടി സു​​​​നി​​​​ക്ക് പ​​​​രോ​​​​ൾ ന​​​​ൽ​​​​കി​​​​യെ​​​​ന്നും അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഒ​​​​രു സ്വ​​​​കാ​​​​ര്യ ചാ​​​​ന​​​​ലി​​​​ന് ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ടി.​​​​പി വ​​​​ധ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ന്ത്ര​​​​ണ്ടി​​​​ൽ​​​​പ്പ​​​​രം ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് പ​​​​രോ​​​​ൾ ല​​​​ഭി​​​​ക്കാ​​​​നും സു​​​​ഖ​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​യി ഡി​​​​ഐ​​​​ജി വി​​​​നോ​​​​ദ് കു​​​​മാ​​​​ർ ഗൂ​​​​ഗി​​​​ൾ പേ ​​​​അ​​​​ക്കൗ​​​​ണ്ട് മു​​​​ഖേ​​​​ന 35 ല​​​​ക്ഷ​​​​ത്തി​​​​ൽ​​​​പ്പ​​​​രം രൂ​​​​പ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങി​​​​യെന്നും ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ 40 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ എ​​​​ത്തി​​​​യെ​​​​ന്നും വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

അ​ഴി​മ​തി​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട​വു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​നോ​ദ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​രോ​ൾ ന​ൽ​കാ​ൻ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് 1.80 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.

കൈ​ക്കൂ​ലി ഗൂ​ഗി​ൾ പേ ​വ​ഴി​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യും ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. കൊ​ടി സു​നി അ​ട​ക്കം ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​യ്യൂ​ർ ജ​യി​ലി​ലെ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​ഐ​ജി​യു​ടെ ഏ​ജ​ന്‍റെ​ന്നും പ​ണം വാ​ങ്ങു​ന്ന​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ഴി​യാ​ണെ​ന്നും വി​ജി​ല​ന്‍​സ് ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

 

Kerala

ക​ണ്ണൂ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല

ക​ണ്ണൂ​ര്‍: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി, സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ. നി​ഷാ​ദ് ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ യു. ​പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ പോ​ലീ​സി​നെ ബോം​ബ​റി​ഞ്ഞു വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി.​കെ. നി​ഷാ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ത​ല​ശേ​രി കോ​ടി​യേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​നാ​യ പി. ​രാ​ജേ​ഷി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് യു. ​പ്ര​ശാ​ന്ത് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും അ​ട​ക്കം ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ന്നു.

International

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി; മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് ജ​യി​ലി​ല​ട​ച്ച് ബ്രിട്ട​ൻ

ല​ണ്ട​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ഹാ​മി​ല്‍​ട്ട​ണ്‍ നി​വാ​സി​യാ​യ നൈ​ജി​ല്‍ പോ​ളി(47)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് നൈ​ജി​ല്‍ പോ​ള്‍. ഇ​യാ​ളെ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​ൻ​പ​തു​മാ​സ​വും ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കെ​യ​ർ ഹോം ​മാ​നേ​ജ​റാ​യ നൈ​ജി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യാ​ണ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.

എ​ന്നാ​ൽ, ഇ​ന്‍റ​ര്‍​പോ​ള്‍ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ നൈ​ജി​ലി​നെ ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. 2025 ജൂ​ൺ ഒ​മ്പ​തി​നാ​ണ് നൈ​ജി​ലി​നെ തി​രി​കെ ബ്രി​ട്ട​നി​ൽ എ​ത്തി​ക്കാ​ൻ ബ്രി​ട്ട​ൻ ഡ​ൽ​ഹി കോ​ട​തി​യി​ലൂ​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്.

Kerala

ദോ​ശ​യും ച​മ്മ​ന്തി​യും ചോ​ദി​ച്ചു; 'സ്വാ​ത​ന്ത്ര്യ​സ​മ​രം' അ​വ​സാ​നി​പ്പി​ച്ചെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ത​നി​ക്ക് വി​ശ​ക്കു​ന്നു​വെ​ന്നും ഭ​ക്ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. മൂ​ന്നു ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു കൊ​ണ്ടാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വെ​ള്ളി​യാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​തോ​ടെ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

പു​രു​ഷ​ൻ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണ് താ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ വെ​ള്ളം മാ​ത്ര​മാ​ണ് കു​ടി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

 

 

 

International

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം; ഇ​മ്രാ​ൻ ഖാ​നെ പാ​ക് ജ​യി​ലി​ലെ​ത്തി ക​ണ്ട് സ​ഹോ​ദ​രി

ലാ​ഹോ​ർ : മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ജ​യി​ലി​ലെ​ത്തി ക​ണ്ട് സ​ഹോ​ദ​രി ഡോ. ​ഉ​സ്മ ഖാ​ൻ. റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ദി​യാ​ല ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​മ്രാ​നെ ക​ണ്ട​ത്. ഏ​കാ​ന്ത ത​ട​വി​ലു​ള്ള ഇ​മ്രാ​ന് ശാ​രീ​രി​ക​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും എ​ന്നാ​ൽ മാ​ന​സി​ക​മാ​യി സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ ജ​യി​ൽ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഉ​സ്മ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് പി​ടി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജ​യി​ലി​ന് മു​ന്നി​ലെ​ത്തി​യ ഉ​സ്മ​യെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ന്ന ശേ​ഷ​മാ​ണ് അ​ക​ത്തു ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ർ 27ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​മ്രാ​നെ കാ​ണാ​ൻ കു​ടും​ബാം​ഗ​ത്തെ അ​നു​വ​ദി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ളാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഇ​മ്രാ​ൻ മ​രി​ച്ചെ​ന്ന അ​ഭ്യൂ​ഹം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ല​ട​ക്കം പി​ടി​ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഭി​ഭാ​ഷ​ക​രെ​യും കാ​ണാ​ൻ ജ​യി​ൽ അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​മ്രാ​ൻ ഖാ​ന്‍റെ മ​റ്റൊ​രു സ​ഹോ​ദ​രി അ​ലീ​മ ഖാ​ൻ നേ​ര​ത്തെ ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

Kerala

വെ​ള്ളം മാ​ത്രം; ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സമരം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ 

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി. 

വെ​ള്ളം മാ​ത്രം മ​തി​യെ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജി​ല്ല ജ​യി​ൽ ബി ​ബ്ലോ​ക്കി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ ക​ഴി​യു​ന്ന​ത്. 

അ​തേ​സ​മ​യം, സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. ഇ​ന്ന​ലെ രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Kerala

ബാ​ല​രാ​മ​പു​രം കേ​സ്; ശ്രീ​തു​വി​നെ പു​റ​ത്തി​റ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് മാ​ഫി​യാ സം​ഘ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ടു​വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​മ്മ ശ്രീ​തു​വി​നെ ജ​യി​ൽ മോ​ചി​ത​യാ​കാ​ൻ സ​ഹാ​യി​ച്ച​ത് മാ​ഫി​യ സം​ഘ​മെ​ന്ന് പോ​ലീ​സ്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലാ​ണ് ശ്രീ​തു ജ​യി​ലി​ൽ പോ​യ​ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും ക​ച്ച​വ​ട​വും മോ​ഷ​ണ​വും സെ​ക്സ് റാ​ക്ക​റ്റും ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ശ്രീ​തു​വി​നെ ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ശ്രീ​തു​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ ബ​ന്ധു​ക്ക​ളും അ​ടു​പ്പ​മു​ള്ള​വ​രും എ​ത്തി​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​ഴു മാ​സ​ത്തി​ല​ധി​ക​മാ​ണ് ശ്രീ​തു ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ത്.

തു​ട​ർ​ന്ന് വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ള​യ​രാ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഭാ​ര്യ​യും ചേ​ർ​ന്നാ​ണ് ശ്രീ​തു​വി​നെ ജ​യി​ലി​ന് പു​റ​ത്തി​റ​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ആ​ഡം​ബ​ര കാ​റു​ക​ളി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഇ​വ​ർ മോ​ഷ​ണ​വും ല​ഹ​രി​ക്ക​ച്ച​വ​ട​വും ന​ട​ത്തു​ന്ന​വ​രാ​ണ്.

ശ്രീ​തു​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കി​യ ഇ​വ​ർ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം, തു​മ്പ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ശ്രീ​തു​വി​നെ ഉ​പ​യോ​ഗി​ച്ച് തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല​രു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​തി​ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ല​രാ​മ​പു​രം പോ​ലീ​സ് ശ്രീ​തു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​വ​രെ ആ​രോ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പ്ര​ച​രി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ബാ​ല​രാ​മ​പു​ര​ത്തെ ശ്രീ​തു​വി​ന്‍റെ മ​ക​ള്‍ ര​ണ്ടു​വ​യ​സു​കാ​രി​യാ​യ ദേ​വേ​ന്ദു​വി​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ശ്രീ​തു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഹ​രി​കു​മാ​റാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

ഹ​രി​കു​മാ​റും ശ്രീ​തു​വും ത​മ്മി​ൽ വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു ത​ട​സ​മാ​യ​തി​നാ​ലാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഹ​രി​കു​മാ​രി​ന് പി​ന്നാ​ലെ കേ​സി​ൽ ശ്രീ​തു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Kerala

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ച്ചാ​ട്ടം; ആ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ച​തി​ന് തെ​ളി​വി​ല്ല; ഇ​ട​തു​കൈ​യ്ക്ക് അ​സാ​ധ്യ​ക​രു​ത്തെ​ന്നും അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി​ക്ക് ജ​യി​ൽ ചാ​ടാ​ൻ ആ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​യി​ൽ ഡി​ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്. ജീ​വ​ന​ക്കാ​രോ സ​ഹ​ത​ട​വു​കാ​രോ സ​ഹാ​യി​ച്ച​തി​ന് തെ​ളി​വി​ല്ല.

സെ​ല്ലി​ൽ തു​ണി​യെ​ത്തി​യ​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ഇ​ട​തു​കൈ​ക്ക് അ​സാ​മാ​ന്യ ക​രു​ത്തു​ണ്ട്. അ​ഴി​ക​ൾ മു​റി​ച്ച​തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്.

മാ​സ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 28 ദി​വ​സ​ത്തോ​ളം എ​ടു​ത്താ​ണ് സെ​ല്ലി​ന്‍റെ അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ല്‍​ചാ​ട്ടം; സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യും

ക​ണ്ണൂ​ര്‍: ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും കേ​സെ​ടു​ക്കും. ജ​യി​ലി​ലെ അ​ഴിക​ള്‍ മു​റി​ച്ച​തി​നാ​ണ് കേ​സെ​ടു​ക്കു​ക. ജ​യി​ല്‍​ചാ​ട്ട​ത്തി​ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ഗോ​വി​ന്ദ​ച്ചാ​മി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

പോ​ലീ​സ് ഇ​ന്ന് ക​ണ്ണൂ​ര്‍ ജ​യി​ലി​ലെ​ത്തി ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യും. ജ​യി​ല്‍ ചാ​ട്ട​ത്തി​ന് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് പോ​ലീ​സ് പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ല്‍ ഗോ​വി​ന്ദ​ച്ചാ​മി വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ അ​തീ​വ​സു​ര​ക്ഷ​യി​ലാ​ണ് ക​ണ്ണൂ​രി​ല്‍​നി​ന്ന് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത്.

പി​ടി​കൂ​ടി​യ ശേ​ഷം വെ​ള്ളാ​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ജ​യി​ലി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചി​രു​ന്നു. സു​ര​ക്ഷ വീ​ഴ്ച്ച ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ക​ത്തെ ഇ​ല​ക്ട്രി​ക് ഫെ​ൻ​സി​ങും സി​സി​ടി​വി​ക​ളും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലേ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​ക്കൊ​പ്പം മ​റ്റൊ​രു പ്ര​തി​യും സെ​ല്ലി​ല്‍; ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്ന് മൊ​ഴി

ക​ണ്ണൂ​ർ∙ ജ​യി​ൽ​ചാ​ടി​യ കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി​ക്കൊ​പ്പം മ​റ്റൊ​രു പ്ര​തി​കൂ​ടി ഇ​തേ സെ​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്നും ഉ​റ​ങ്ങി​പ്പോ​യെ​ന്നു​മാ​ണ് ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ സ​ഹ​ത​ട​വു​കാ​ര​ന്‍റെ മൊ​ഴി.

മ​ഴ​യാ​യ​തി​നാ​ൽ ശ​ബ്ദം കേ​ട്ടി​ല്ലെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.‌ പു​ല​ര്‍​ച്ചെ 1:15നാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍​ചാ​ടി​യ​ത്. അ​തീ​വ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ സെ​ല്ലി​ലെ അ​ഴി​ക​ൾ മു​റി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്തു​ക​ട​ന്ന​ത്.

അ​ല​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക​യ​ർ പോ​ലെ​യാ​ക്കി. പി​ന്നീ​ട് മ​തി​ലി​ന് മു​ക​ളി​ലു​ള്ള ഫെ​ൻ​സിം​ഗി​ൽ തു​ണി​കു​രു​കി. അ​തേ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മ​തി​ലി​ൽ നി​ന്ന് താ​ഴേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഇ​യാ​ൾ സെ​ല്ലി​ലി​ല്ലെ​ന്ന കാ​ര്യം പോ​ലീ​സി​ന് ബോ​ധ്യ​മാ​യ​ത്.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍; വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ടേ​ണ്ട ന​മ്പ​ര്‍ പു​റ​ത്തു​വി​ട്ടു

ക​ണ്ണൂ​ര്‍: ജ​യി​ല്‍​ചാ​ടി​യ ഗോ​വി​ന്ദ​ച്ചാ​മി​ക്കാ​യി സം​സ്ഥാ​ന​ത്ത് വ്യാ​പ​ക തെ​ര​ച്ചി​ല്‍. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 9446899506 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പു​ല​ര്‍​ച്ചെ ഒ​ന്ന് 1:15നാ​ണ് ജ​യി​ല്‍​ചാ​ടി​യ​ത്. അ​തീ​വ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ ത​നി​ച്ച് പാ​ർ​പ്പി​ച്ചി​രു​ന്ന സെ​ല്ലി​ലെ അ​ഴി​ക​ൾ മു​റി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്ത് ക​ട​ന്ന​ത്. അ​ല​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക​യ​ർ പോ​ലെ​യാ​ക്കി. പി​ന്നീ​ട് മ​തി​ലി​ന് മു​ക​ളി​ലു​ള്ള ഫെ​ൻ​സി​ങി​ൽ തു​ണി​കു​രു​കി. അ​തേ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മ​തി​ലി​ൽ നി​ന്ന് താ​ഴേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഇ​യാ​ൾ സെ​ല്ലി​ലി​ല്ലെ​ന്ന കാ​ര്യം പോ​ലീ​സി​ന് ബോ​ധ്യ​മാ​യ​ത്. ഇ​യാ​ൾ​ക്ക് ഒ​രു കൈ ​മാ​ത്ര​മേ​യു​ള്ളൂ. സൗ​മ്യാ വ​ധ​ക്കേ​സ് പ്ര​തി​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി.

2011 ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​റ​ണാ​കു​ള​ത്തു നി​ന്നും ഷൊ​ർ​ണൂ​രേ​ക്ക് പോ​യ ട്രെ​യി​നി​ലെ വ​നി​താ ക​മ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ വെ​ച്ചാ​ണ് സൗ​മ്യ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഗോ​വി​ന്ദ​ച്ചാ​മി സൗ​മ്യ​യെ ട്രെ​യി​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​മ്യ ഫെ​ബ്രു​വ​രി ആ​റി​ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ച് മ​രി​ച്ചു. ഈ ​കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up